അടൂർ : കൊവിഡ് 19 രോഗബാധയുടെ അടിസ്ഥാനത്തിൽ കളക്ടറുടെ പ്രതിമാസ പരാതി പരിഹാര അദാലത്ത് അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായി നടത്തുന്നു. അടൂർ താലൂക്കിലെ ഓൺലൈൻ അദാലത്ത് ജൂലൈ നാലിന് നടക്കും. അദാലത്തിൽ പങ്കെടുക്കേണ്ടവർ 26ന് വൈകിട്ട് 5 വരെ അക്ഷയാ കേന്ദ്രങ്ങളിൽ ഫോൺമുഖേന അപേക്ഷകൾ രജിസ്റ്റർ ചെയ്യാം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം, സർവേ, റേഷൻകാർഡ് എന്നിവ സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ സ്വീകരിക്കുന്നതല്ലെന്ന് തഹസീൽദാർ അറിയിച്ചു.