അടൂർ : നിയോജക മണ്ഡലത്തിൽ വികസനത്തിന്റെ പേരിൽ നടക്കുന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നും തകർന്ന് കിടക്കുന്ന പറക്കോട് - കൊടുമൺ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പറക്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറക്കോട് - ചിരണിക്കൽ റോഡ് ഉപരോധിച്ചു. ഏരിയാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന സമിതിയംഗം രാജൻ പെരുമ്പക്കാട് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് ആർ. ജിനു,നിയോജക മണ്ഡലം ട്രഷറാർ വേണുഗോപാൽ,മുനിപ്പിൽ ജനറൽ സെക്രട്ടറി പ്രദീപ് കുമാർ,വൈസ് പ്രസിഡന്റ് ഹരികുമാർ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അനന്തു പി.കുറുപ്പ്, ദിലീപ് കുമാർ, അർജ്ജുൻ,ശിവദാസൻ നായർ, മഹേഷ്, വിനീത് എന്നിവർ പങ്കെടുത്തു.