അടൂർ : പറക്കോട് - ചിരണിക്കൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പി. ഡബ്ളിയു. ഡി അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. നിസാർ കാവിളയിൽ, മാതിരംപള്ളി പൊന്നച്ചൻ, മനു തയ്യിൽ, ശ്രീകുമാർ കോട്ടൂർ, അനൂപ് ചന്ദ്രശേഖരൻ,നന്ദ ഹരി,ഷാറൂഖ് എന്നിവർ നേതൃത്വം നൽകി.