പത്തനംതിട്ട: എം.ജി സർവകലാശാല എം.എസ്.സി മാത്സ് പരീക്ഷാഫലത്തിൽ ഒന്നും രണ്ടും റാങ്കുകൾ പത്തനംതിട്ട പ്രതിഭാ കോളേജിന്. ഫസ്റ്റ് ക്ലാസോടെ ഒന്നും രണ്ടും റാങ്കുകൾ യഥാക്രമം ജിൻസി സാം, ഗോപിക ടി.കെ എന്നിവർ നേടി. ജിൻസി 2200 ൽ 1605 മാർക്കും ഗോപിക 1395 മാർക്കും നേടി. തുടർച്ചയായി മൂന്നാം തവണയാണ് പാരലൽ വിദ്യാഭ്യാസ സ്ഥാപനമായ പ്രതിഭാ കോളേജ് വിദ്യാർത്ഥികൾ എം.എസ്.സിക്ക് ഒന്നാം സ്ഥാനം നേടുന്നത്.
വടശേരിക്കര പേഴുംപാറയിൽ ചേരാവള്ളിൽ വീട്ടിൽ സാംകുട്ടി ഏബ്രഹാം - ജോളിക്കുട്ടി ദമ്പതികളുടെ മകളാണ് ജിൻസി. രണ്ടാം റാങ്കുകാരി ഗോപിക ഇലന്തൂർ തെക്കേതിൽ വീട്ടിൽ ഓമനക്കുട്ടന്റെയും ശ്രീകലയുടേയും മകളാണ്. കഴിഞ്ഞ തവണത്തെ ഒന്നാം റാങ്കുകാരി ശരണ്യ എസ്. പിള്ളയാണ്. അതിന് മുമ്പ് സ്നേഹാ ശശിധരനും ഒന്നാം റാങ്ക് നേടിയിരുന്നു.