തിരുവല്ല: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി കൊടുക്കുവാൻ സി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സാമൂഹ്യപഠന കേന്ദ്രങ്ങളുടെ മണ്ഡലതല ഉദ്ഘാടനം തിരുവല്ല എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രിൻസിപ്പൽ നാൻസി വർഗിസിന് ടെലിവിഷൻ നല്കി സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ. കെ.ജി രതിഷ് കുമാർ നിർവഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ ഫാ.ഷിബു ടോം അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ഗോപി,ജോബി പിടിയേക്കൽ,രാജു കോടിയാട്,ബൈജു സൈമൺ എന്നിവർ സംസാരിച്ചു.