പത്തനംതിട്ട: നിർദ്ദിഷ്ട അതിവേഗ റെയിൽപാത നിലവിലുള്ള പാതയോടു ചേർന്ന് നിർമ്മിക്കണമെന്നും ട്രയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോർജ്ജ് മാമ്മൻ കൊണ്ടൂർ ആവശ്യപ്പെട്ടു. ആറാട്ടുപുഴ, കോയിപ്രം, ഇരവിപേരൂർ, കല്ലൂപ്പാറ, കുന്നന്താനം പ്രദേശങ്ങളിലൂടെയാണ് അതിവേഗ റെയിൽപാതയുടെ അലൈമെന്റ് . 11 ജില്ലകളിലൂടെ കടന്നുപോകുന്ന 532 കി.മീ ദൈർഘ്യമുള്ള പാതയ്ക്ക് സ്റ്റോപ്പ് ഇല്ലാത്ത ഏക ജില്ലയാണ് പത്തനംതിട്ട. അതേസമയം പാത കാരണം ഏറ്റവും നാശനഷ്ടം ഉണ്ടാകുന്നതും പത്തനംതിട്ട ജില്ലയ്ക്കാണ്. കൂടാതെ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കുടിയൊഴുപ്പിക്കലിനും വഴിവയ്ക്കുന്ന രീതിയിലാണ് നിലവിൽ പാത നിശ്ചയിച്ചിരിക്കുന്നത്.
ജില്ലയുടെ വികസനത്തെ തുരങ്കം വയ്ക്കാനും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുവാനും നിലവിലെ അലൈൻമെന്റ് കാരണമാകും. ഇതിൽ അടിയന്തരമായി മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.