പത്തനംതിട്ട :പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നാശ്യപ്പെട്ട് ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘ് പ്രതിഷേധ യോഗം നടത്തി.ഓട്ടോറിക്ഷാ തൊഴിലാളി ഫെഡറേഷൻ (ബി.എം.എസ്) സംസ്ഥാന പ്രസിഡന്റ് പി.എസ് ശശി യോഗം ഉദ്ഘാടനം ചെയ്തു.വാഹന ഇൻഷുറൻസ് അടക്കമുള്ള നികുതിയ്ക്ക് ആറ് മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ മുനിസിപ്പൽ സെക്രട്ടറി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് രാജൻ പിള്ള,പി.എസ് അനിൽ കുമാർ എന്നിവർ പങ്കെടുത്തു.