പത്തനംതിട്ട : സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ലാൽ, ഉഷാ ദമ്പതികൾക്ക് ആശ്രയമായി മെഴുവേലി പുഷ്പവാടിയിൽ പി.വി പ്രദീപ്, സൂരജ ദമ്പതിമാർ. ലാലിനും ഉഷയ്ക്കും സ്ഥലം നൽകുകയും സന്നദ്ധ സഹായ സഹകരണത്തോടെ വീട് നിർമ്മിച്ച് നൽകുകയും ചെയ്തു. വീടിന്റെ താക്കോൽ ദാനം നാളെ പി.എൻ ചന്ദ്ര സേനൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.സി രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ ഭവന നാമകരണം ചെയ്യും.