ചെങ്ങന്നൂർ : നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഞാറ്റുവേല ചന്തയും കർഷകസഭയും നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ എബി ചാക്കോ,മേഴ്‌സി ജോൺ,ഗീതാ കുശൻ,ബെറ്റ്‌സി തോമസ്,കർഷകർ,കൃഷി ഓഫീസർ.കെ.ജി.റോയ്,കൃഷി അസിസ്റ്റന്റ് എം.എം.സെലിൻ കുമാരി,കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.