പത്തനംതിട്ട : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.വ്യക്തികൾ,ദേവസ്വം ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ലഭിക്കും.താൽപര്യമുള്ള കാവ് ഉടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ,ഫോട്ടോഗ്രാഫ് എന്നിവ സഹിതം ജൂലൈ 31നകം കോന്നി എലിയറയ്ക്കലുള്ള സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് അപേക്ഷ നൽകണം. മുമ്പ് ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.