പത്തനംതിട്ട : കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇ.എസ്.ഐ ഡിസ്‌പെൻസറികളിൽ ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രതിമാസം 56395 രൂപ ലഭിക്കും. താൽപര്യമുള്ളവർ ഈ മാസം 30നകം rddsz.ims@kerala.gov.in എന്ന ഇമെയിലിലേക്ക് പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോറം സമർപ്പിക്കണം. ബയോഡേറ്റയുടെ മാതൃകയും കൂടുതൽ വിവരവും www.ims.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0474 2742341.