പത്തനംതിട്ട : സ്വകാര്യ ഭൂമിയിലെ ശോഷിച്ചുവരുന്ന തടി ഉദ്പ്പാദനം വർദ്ധിപ്പിക്കുന്നതിനും സാധാരണയായി ഉൽപാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു.തേക്ക്,ചന്ദനം,മഹാഗണി,ആഞ്ഞിലി,പ്ലാവ്, ഈട്ടി,കമ്പകം,കുമ്പിൾ,കുന്നിവാക,തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിനാണ് ധനസഹായം ലഭ്യമാക്കുക. 50 മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതൽ 400 വരെ 40 രൂപ നിരക്കിലും 401 മുതൽ 625 വരെ 30 രൂപ നിരക്കിലും ധനസഹായം ലഭിക്കും. ഒരു വർഷമായ തൈകൾക്ക് മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ.അപേക്ഷ ജൂലൈ 31നകം പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ,പത്തനംതിട്ട/റാന്നി സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസർ എന്നിവിടങ്ങളിൽ നൽകണം.അപേക്ഷാഫോറവും കൂടുതൽ വിവരവും www.keralaforest.gov.in എന്ന വെബ്‌സൈറ്റിലും ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും ലഭിക്കും.ഫോൺ: 8547603708, 8547603707, 0468 2243452.