ചെങ്ങന്നൂർ: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചെങ്ങന്നൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം നടത്തി. തകർന്നടിഞ്ഞ സ്വകാര്യ ബസ് സർവീസ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ചെങ്ങന്നൂരിലും നിൽപ്പ് സമരം നടന്നത്. ബസ് സർവീസിനു വേണ്ട ഡീസലിന്റെ വിൽപ്പന നികുതി ഒഴിവാക്കുക,സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക,ഡീസൽ വില വർധന പിൻവലിക്കുക,പൊതു ഗതാഗത സംവിധാനം നിലനിറുത്തുക. തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു.ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം രാവിലെ നടന്ന സമരം സാമൂഹ്യ പ്രവർത്തകൻ ബാലു ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് സഞ്ജീവ് കുമാർ, സെക്രട്ടറി മനോജ് പി ജോൺ,പുരുഷോത്തമൻ ആർ,താലൂക്ക് കമ്മിറ്റി ഭാരവാഹികൾ ആയ സതീഷ് ആർ, മോഹൻ,അജിത് കുമാർ,സത്താർ മറ്റു കമ്മിറ്റി അംഗങ്ങളും സാമൂഹിക അകലം പാലിച്ചു ഈ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.