മല്ലപ്പള്ളി : ഓൺലൈൻ പഠന സൗകര്യത്തിന് ബുദ്ധിമുട്ട് അനുഭവിച്ച ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾക്ക് സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റി ടെലിവിഷൻ നൽകി. ചുങ്കപ്പാറ ഓലിക്കൽ ഒ.എച്ച് നാസർ ടി.വി ഏറ്റുവാങ്ങി.പാർട്ടി സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം എം.വി.വിദ്യാധരൻ ടി.വി കൈമാറി.ചുങ്കപ്പാറ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ പ്രഥമദ്ധ്യാപകൻ ജോസ് മാത്യു,ജില്ലാ കൗൺസിലംഗം കെ.സതീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് ചുങ്കപ്പാറ,പി.പി.സോമൻ,കെ.ആർ കരുണാകരൻ നായർ,ടി.എസ്. ഷാജി, അലിയാർ കാച്ചാനി,നവാസ് ഖാൻ,അദ്ധ്യപകരായ രാജി ഫിലിപ്പ്,എ.വി റജീന,ശ്രീരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.