24-naranganam-vellakettu
നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിലെ വെള്ളക്കെട്ട്‌

നാരങ്ങാനം: റോഡ് നവീകരണം പൂർത്തിയായിട്ടും നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. ഇരുപത്തിമൂന്ന് കോടി മുടക്കി അത്യാധുക ബി.എം.ആൻഡ് ബി സി ടാറിംഗ് നടത്തിയ കോഴഞ്ചേരി- മണ്ണാറക്കുളഞ്ഞി റോഡിൽ ആലുങ്കൽ ജംഗ്ഷനിലാണ് വെള്ളക്കെട്ട്. ഇവിടുത്തെ കലുങ്ക് പുനർനിർമ്മിച്ചിട്ടില്ല. മുകളിൽനിന്നുള്ള തോട് വന്നുചേരുന്നത് ഈ ജംഗ്ഷനിലാണ്. കാനയും നിർമ്മിച്ചിട്ടില്ല. മാവേലി സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു് കടന്നുചെല്ലാൻ കഴിയാത്ത അവസ്ഥയാണ്. ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ മലിനജലം കടകളിലേക്കും സമീപത്ത് നിൽക്കുന്നവരുടെ ദേഹത്തേക്കും തെറിക്കും. കാനയും കലുങ്കും

അടിയന്തരമായി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.