അടൂർ:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോട് മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത നഗരസഭാ ഡ്രൈവറെ ദേഹോപദ്രവം ഏല്പിച്ച കേസ്സിൽ ഒരാൾ അറസ്റ്റിൽ. വയലാ കളീലിൽ പുത്തൻവീട്ടിൽ ഷാജി (30)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 21ന് രാവി ലെ 11ന് പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ വച്ചാണ് സംഭവം നഗരസഭാ ഡ്രൈവർ അഖിലിനാ മർദ്ദനം ഏറ്റത്ത്. ഇന്നലെയാണ് എസ്.ഐ അനൂപിൻ്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ അറസ്റ്റ് ചെയ്തത്.