പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 27 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം ഏറ്റവുമധികം പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്നതും ഇന്നലെയാണ്. ഇതോടെ ഇതേവരെ രോഗബാധിതരായവരുടെ എണ്ണം 225 ആയി. ഇവരിൽ 148 പേർ ചികിത്സയിലാണ്. ഇന്നലെ ഒരാൾക്കു മാത്രമാണ് രോഗമുക്തി.
ഇന്നലെ രോഗം ബാധിച്ചതിൽ മൂന്ന് കുടുംബങ്ങളുമുണ്ട്. 15 പേർ ഗൾഫ് രാജ്യങ്ങളിൽ നിന്നും അഞ്ചു പേർ മഹാരാഷ്ട്ര, മൂന്നുപേർ വീതം ചെന്നൈ, ഡൽഹി, ഒരാൾ മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയവരുമാണ്.
രോഗം സ്ഥിരീകരിച്ച മൂന്ന് കുടുംബങ്ങളിലും നേരത്തെ ഓരോരുത്തർക്ക് വീതം പോസിറ്റീവായിരുന്നു. 14ന് ചെന്നൈയിൽ നിന്നെത്തിയ അടൂർ പറക്കോട് സ്വദേശിനി (40), ഇവരുടെ മകൻ (13), ഇളയ മകൻ (എട്ട്) എന്നിവർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിന് കഴിഞ്ഞ 19ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. നാലുപേരും ഒന്നിച്ചാണ് നാട്ടിലേക്കെത്തിയത്.
കഴിഞ്ഞ നാലിന് ഡൽഹിയിൽ നിന്നുമെത്തിയ റാന്നി സ്വദേശിനി (59), ഇവരുടെ മകൾ (32), ചെറുമകൻ (ആറ്) എന്നിവരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. ഗൃഹനാഥനു നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഡൽഹി രാജധാനി എക്‌സ്പ്രസിലാണ് ഇവർ നാലുപേരും എത്തിയത്.
20 ന് മുംബൈയിൽ നിന്നുമെത്തിയ അയിരൂർ സ്വദേശിനി (42), മകൻ (18) എന്നിവർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ: കഴിഞ്ഞ 22 ന് ദുബായിൽ നിന്നും വന്ന കോന്നി സ്വദേശി (33), നാലിന് മധ്യപ്രദേശിൽ നിന്ന് എത്തിയ കുറ്റൂർ സ്വദേശി (46), 11 ന് കുവൈറ്റിൽ നിന്ന് എത്തിയ തണ്ണിത്തോട് സ്വദേശി (45), 12ന് കുവൈറ്റിൽ നിന്ന് എത്തിയ കോന്നി സ്വദേശി (38), 16 ന് കുവൈറ്റിൽ നിന്ന് വന്ന കോന്നി, പയ്യനാമൺ സ്വദേശി (54),
12 ന് മസ്‌കറ്റിൽ നിന്ന് എത്തിയ പരുമല സ്വദേശി (49), 14 ന് യുഎഇയിൽ നിന്നുമെത്തിയ ഏറത്ത് സ്വദേശി (56), 11 ന് ബഹറിനിൽ നിന്നുമെത്തിയ ഏറത്ത് സ്വദേശി (54), 10ന് ദുബായിൽ നിന്ന് വന്ന ചെന്നീർക്കര സ്വദേശി (27), ആറിന് മഹാരാഷ്ട്രയിൽ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിനി (75), അഞ്ചിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കല്ലൂപ്പാറ സ്വദേശി (45), 13ന് കുവൈറ്റിൽ നിന്നും എത്തിയ വെട്ടിപ്രം സ്വദേശി (16), 14ന് ഖത്തറിൽ നിന്ന് എത്തിയ ചെന്നീർക്കര സ്വദേശി (44), 15ന് സൗദിഅറേബ്യയിൽ നിന്ന് എത്തിയ കോന്നി അട്ടച്ചാക്കൽ സ്വദേശി (49), 12 ന് കുവൈറ്റിൽ നിന്ന് വന്ന ആറന്മുള സ്വദേശി (32), 19 ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശി (47), 15 ന് കുവൈറ്റിൽ നിന്നുമെത്തിയ കുമ്പനാട് സ്വദേശി (29), 12 ന് കുവൈറ്റിൽ നിന്നുമെത്തിയ മാരാമൺ സ്വദേശി (30), 11ന് കുവൈറ്റിൽ നിന്നുമെത്തിയ ആറന്മുള സ്വദേശി (40).
ജില്ലയിൽ ഇതേവരെ 76 പേർക്കാണ് രോഗമുക്തി.

സമ്പർക്കത്തിൽ രോഗം പകർന്നവർ രണ്ട്

പത്തനംതിട്ട: ജില്ലയിൽ നിലവിൽ രണ്ടുപേർ മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്ന് ചികിത്സയിലുള്ളത്. മറ്റെല്ലാവരും പുറത്തുനിന്ന് ജില്ലയിലേക്കെത്തിയവരാണ്. മല്ലപ്പുഴശേരിയിലെ ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിലെ 13 പേരുടെ ഫലങ്ങൾ നെഗറ്റീവായി ലഭിച്ചു. ഇവരിൽ ഒരു ഡോക്ടറും സി.ഡി.എസ് അക്കൗണ്ടന്റുമുണ്ട്. 24 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.