cable
കേബിൾ

അടൂർ : കാറ്റിലും മഴയിലും ഇനി അടൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങില്ല. 66 കെ. വി ലൈനിലെയോ സബ്സ്റ്റേഷനിലെയോ തകരാറുമൂലമേ വൈദ്യുതി തകരാറിലാവു.

വൈദ്യുതി വിതരണം ഇനി എ. ബി. സി (ഏരിയൽ ബണ്ടിൽഡ് കേബിൾ ) കേബിൾ വഴിയാണ്. കമ്പികളിലൂടെയുള്ള വൈദ്യുതി പ്രസരണം ഒഴിവാക്കി ഇൻസുലേറ്റഡ് കേബിലൂടെയാണ് വിതരണം. സെൻട്രൽ ജംഗ്ഷൻ മുതൽ കിഴക്കോട്ടുള്ള പ്രദേശങ്ങളിൽ അടുത്ത ഘട്ടത്തിലേ എ. ബി. സി കേബിൾ സ്ഥാപിക്കു. കാറ്റിലും മഴയിലും മരച്ചില്ലകൾ ലൈനിന് മുകളിൽ വീണ് വൈദ്യുതി മുടങ്ങുന്നത് ഇതോടെ ഒഴിവാകും. പന്തളം ടൗൺ, ഏഴംകുളം എന്നിവിടങ്ങളിലും ഇതേ സംവിധാനത്തിലൂടെ വൈദ്യുതി ലഭ്യമായിത്തുടങ്ങി. ജില്ലയിൽ തിരുവല്ല ടൗൺ, പത്തനംതിട്ട കളക്ടറേറ്റ്, പത്തനംതിട്ട ടൗൺ ഫീഡറുകളിൽ നേരത്തെ ഇത് നടപ്പായിരുന്നു.

--------------

എ. ബി. സി കേബിൾ

11 കെ. വി ലൈൻ - 21.2 കി..മീ

ചെലവ് - 369.779 ലക്ഷം

എൽ.ടി കേബിൾ - 10 കി.മി

ചെലവ് - 123.325 ലക്ഷം.

---------------------

ട്രാൻസ്ഫോർമർ പരിധി

പ്ളാവിളത്തറ, കൈമലപ്പാറ, ഇ. വി വായനശാല, തറയിൽപ്പടി, യമുന, കൊന്നമങ്കര1, 2, ഐ. എച്ച്. ആർ. ഡി.

------------------

@ അടൂർ മുനിസിപ്പൽ, കൈപ്പട്ടൂർ, ടൗൺ ഫീഡറുകളിൽ നിലവിലുള്ള പ്രസരണ നഷ്ടം കുറയുന്നതിനൊപ്പം വോൾട്ടേജിലും പുരോഗതിയുണ്ടാകും.

-------------------

പ്രയോജനം ലഭിക്കുന്ന ഭാഗങ്ങൾ

കെ. എസ്. ആർ. ടി. സി, റവന്യൂ ടവർ, ജനറൽ ആശുപത്രി, എക്സൈസ് ഒാഫീസ്, എസ്. ബി. ഐ, ടെലിഫോൺ എക്സേഞ്ച്, ആർ. ഡി. ഒ ഒാഫീസ്, വാട്ടർ അതോറിറ്റി ഒാഫീസ്, ഹോളിക്രോസ് ആശുപത്രി, മുനിസിപ്പൽ ഒാഫീസ്, അടൂർ പള്ളിക്കൽ, വില്ലേജ് ഒാഫീസുകൾ, ഐ. എച്ച്. ആർ. ഡി കോളേജ്, ബി. ആർ. സി സെന്റർ.