കോന്നി: മഴക്കാലമായതോടെ കോന്നിയിൽ പഴങ്ങളുടെ കാലമാണ്. മാംഗോസ്റ്റിൻ,​ റമ്പുട്ടാൻ, ഫിലോസാൻ തുടങ്ങിയവ യഥേഷ്ടമുണ്ട് കോന്നിയുടെ മണ്ണിൽ. മലയോര കർഷകരുടെ പ്രധാന വരുമാനമായി മാറിയിട്ടുണ്ട് ഇൗ പഴങ്ങൾ.

മരങ്ങൾ പൂക്കുന്ന കാലയളവിൽ കർഷകരുടെ വീടുകളിലെത്തുന്ന വ്യാപാരികൾ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കും. പാകമാകുമ്പോൾ പറിച്ചെടുക്കും. ഒരു മരത്തിന് 6000 രൂപ മുതൽ 12,000 വരെ ലഭിക്കും. ചുവന്നുതുടുത്ത റമ്പുട്ടാനാണ് വില കൂടുതൽ. ഇവയ്ക്ക് കിലോയ്ക്ക് 120 മുതൽ 150 വരെ ലഭിക്കും.

മാംഗോസ്​റ്റിൻ വിപണിയായിരുന്നു ആദ്യകാലത്ത് കോന്നിയിൽ സജീവം. പിന്നീടാണ് പല കർഷകരും റമ്പുട്ടാനിലേക്ക് തിരിഞ്ഞത്..ചി​റ്റൂർമുക്ക്, മാമ്മൂട്, വഞ്ചിപ്പടി എന്നിവിടങ്ങളിലായിരുന്നു ആദ്യ കാലങ്ങളിൽ വ്യാപാരികളുടെ കടകൾ. ഇപ്പോൾ കൂടുതൽ കച്ചവടക്കാരുണ്ട്.

മധുര, ചെന്നൈ, ചെങ്കോട്ട എന്നിവിടങ്ങളിലേക്കാണ് ഇവ പ്രധാനമായും കയ​റ്റി അയക്കുന്നത് ചെന്നൈയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.

ഈ വർഷം കൊവിഡ് 19 ന്റെ പ്രതിസന്ധിക്കൊപ്പം കാലാവസ്ഥയിലുണ്ടായ വ്യതിയാനം വിപണിയെ ബാധിച്ചിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാൻ കോന്നിയിൽ സൊസൈ​റ്റി രൂപീകരിച്ച് കർഷകരിൽ നിന്ന് പഴങ്ങൾ ശേഖരിച്ച് പായ്ക്ക​റ്റുകളിലാക്കി കോന്നി ക്യൂൻ എന്നലേബലിൽ വിപണനം നടത്തുന്നുണ്ട്.

റം​മ്പു​ട്ടാ​ൻ​ ​സം​ഭ​ര​ണ​ത്തി​ന് ​ഹോ​ർ​ട്ടി​കോ​ർ​പ്പ്

പ​ത്ത​നം​തി​ട്ട​ ​:​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​മൂ​ലം​ ​ബു​ദ്ധി​മു​ട്ടി​ലാ​യ​ ​റ​മ്പു​ട്ടാ​ൻ​ ​ക​ർ​ഷ​ക​ർ​ ​ഇ​നി​ ​പേ​ടി​ക്ക​ണ്ട..​ ​റം​മ്പൂ​ട്ടാ​ൽ​ ​സം​ഭ​ര​ണ​ത്തി​ന് ​ഹോ​ർ​ട്ടി​കോ​ർ​പ്പു​ണ്ട്.
രാ​ജു​ ​എ​ബ്ര​ഹാം​ ​എം.​എ​ൽ.​എ​യു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​തു​ട​ർ​ന്ന് ​മ​ന്ത്രി​ ​വി.​എ​സ് ​സു​നി​ൽ​കു​മാ​റാ​ണ് ​റ​മ്പു​ട്ടാ​ൻ​ ​സം​ഭ​ര​ണ​ത്തി​ന് ​ഹോ​ർ​ട്ടി​കോ​ർ​പ്പി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
ജി​ല്ല​യി​ൽ​ 1.5​ ​ല​ക്ഷ​ത്തോ​ളം​ ​റം​മ്പൂ​ട്ടാ​ൻ​ ​ക​ർ​ഷ​ക​രു​ണ്ട്.​ ​ഏ​റെ​ ​വി​പ​ണി​മൂ​ല്യം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പ​ഴ​വ​ർ​ഗ​മാ​യി​രു​ന്നു​ ​റ​മ്പൂ​ട്ടാ​ൻ.​ ​കാ​യ്ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​യും​ ​മ​റ്റും​ ​മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രാ​ണ് ​ഇ​വ​ ​വാ​ങ്ങു​ന്ന​ത്.​ ​ഇ​വ​ർ​ ​വി​ല​ ​പ​റ​ഞ്ഞു​റ​പ്പി​ച്ച​ ​ശേ​ഷം​ ​വ​ല​യി​ട്ട് ​സം​ര​ക്ഷി​ക്കും.​ ​പ​ഴ​മാ​കു​മ്പോ​ൾ​ ​പ​റി​ച്ചു​കൊ​ണ്ടു​പോ​കും.​ ​എ​ന്നാ​ൽ,​ ​ഇ​ത്ത​വ​ണ​ ​കൊ​വി​ഡ് ​കാ​ര​ണം​ ​ഇ​വ​ർ​ ​എ​ത്തി​യി​ല്ല.
-​-​-​-​-​-​-​-​-​--
സം​ഭ​ര​ണം​ ​ഇ​ങ്ങ​നെ

ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്റെ​ ​ജി​ല്ലാ​ ​ഗോ​ഡൗ​ണു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​സം​ഭ​ര​ണം.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​അ​ടൂ​രി​ലെ​ ​ജി​ല്ല​ ​ഗോ​ഡൗ​ണി​ൽ​ ​ഫ​ലം​ ​നേ​രി​ട്ടെ​ത്തി​ക്കാം.​ ​ഇ​തി​ന് ​ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യി​ച്ചാ​ൽ​ ​അ​ധി​കൃ​ത​ർ​ ​തോ​ട്ട​ങ്ങ​ളി​ലെ​ത്തി​ ​ശേ​ഖ​രി​ക്കും.
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​-.​ ​ഓ​ഫീ​സ് 0473​ 4238191,​ ​എം.​സ​ജി​നി​ ​(​ജി​ല്ലാ​ ​മാ​നേ​ജ​ർ,​ ​ഹോ​ർ​ട്ടി​കോ​ർ​പ്പ്)​ 9048998558.