പത്തനംതിട്ട : ജില്ലയിൽ ആദ്യമായി 27 കൊവി‌ഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജനം ഭീതിയിൽ. നഗരത്തിൽ തിരക്കൊഴിഞ്ഞു. തിങ്കളാഴ്ച വരെ കൊവിഡിനെ വകവയ്ക്കാതെ സജീവമായിരുന്ന ആളുകൾ ഇന്നലെ പുറത്തിറങ്ങാൻ മടിച്ചു. ഉച്ച കഴിഞ്ഞതോടെ ഏതാണ്ട് വിജനമായി. ഉദ്യോഗസ്ഥരും ജോലി കഴിഞ്ഞ് മടങ്ങിയവരും മാത്രമായിരുന്നു യാത്രക്കാർ. ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർ കുറ‌ഞ്ഞു. റോഡിൽ വാഹനങ്ങളും കുറവായിരുന്നു.

വാഹനത്തിൽ നഗരത്തിലൂടെ അനൗൺസ്മെന്റ് നടത്തി പൊലീസ് ബോധവത്കരണം നടത്തുന്നുണ്ട്. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണിത്. കുറച്ചു ദിവസം അനൗൺസ്മെന്റ് തുടരാനാണ് തീരുമാനം.