പത്തനംതിട്ട : പെട്രോളിന്റെയും ഡീസലിന്റേയും അധിക നികുതി സർക്കാർ വേണ്ടെന്ന് വയ്ക്കുകയും വിലയിൽ ഇളവ് വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എം.എസ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ ധർണ നടത്തി. ബി.എം.എസ് ജില്ലാ ട്രഷറർ സി.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി. രാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് പങ്കെടുത്തു.