പത്തനംതിട്ട : കുറ്റകൃത്യത്തിന് ഇരയായി മരണപ്പെടുകയോ ഗുരുതര പരുക്ക് പറ്റുകയോ ചെയ്തവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി പ്രകാരം ജില്ലയിൽ എട്ട് പേർക്ക് ധനസഹായം അനുവദിച്ചു. പ്രതിമാസം 300 മുതൽ 1500 രൂപ വരെയാണ് ധനസഹായം ലഭിക്കുന്നത്. 2020-21 അദ്ധ്യയന വർഷം ധനസഹായത്തിനുള്ള അപേക്ഷ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ ജൂലൈ 20ന് മുമ്പ് ലഭ്യമാക്കണമെന്ന് പ്രൊബേഷൻ ഓഫീസർ അറിയിച്ചു.ഫോൺ: 0468 2325242.