online
സൗഹൃദ കൂട്ടായ്മ കടപ്ര ഗവ.യു.പി.ജി.സ്‌കൂളിൽ നൽകിയ ടി.വി ഡി.ഇ.ഓ പി.ആർ.പ്രസീന ഏറ്റുവാങ്ങുന്നു

തിരുവല്ല: മാന്നാർ നായർസമാജം ബോയ്സ് സ്‌കൂളിലെ 85 -86 ബാച്ച് പത്താംക്ലാസ് വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കടപ്ര ഗവ.യു.പി.ജി.സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനായി ടി.വികൾ നൽകി. ഡി.ഇ.ഒ.പി.ആർ.പ്രസീന ഉദ്ഘാടനം ചെയ്തു.സൗഹൃദ കൂട്ടാഴ്മയിലെ അംഗം അനിൽ ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.പുളിക്കീഴ് എസ്.ഐ ഇ.ഡി.ബിജു ടി.വികൾ വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ രമേശ്കുമാർ,പി.ടി.എ പ്രസിഡന്റ് രാമകൃഷ്ണക്കുറുപ്പ്,കൂട്ടാഴ്മയിലെ അംഗങ്ങളായ സന്തോഷ്‌കുമാർ,രാജു സി.തോമസ്, ഗോപകുമാർ,സജികുമാർ, ഉപേന്ദ്രകുമാർ,നന്ദകുമാർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.