ചെങ്ങന്നൂർ: സുഭിക്ഷ കേരളം ജീവനിപദ്ധതിക്കെതിരെ തിരുവൻവണ്ടൂരിൽ പരാതി.
പ്രളയം സാരമായി ബാധിച്ചവർക്കുള്ള കിറ്റുകളാണ് പദ്ധതിയിലൂടെ പഞ്ചായത്ത് വിതരണം ചെയ്തത്. 13 വാർഡുകളിലെ അർഹത യുള്ള ഗുണഭോക്താക്കളുടെ പഞ്ചായത്ത് അംഗീകരിച്ച ലിസ്റ്റുപ്രകാരം ആയിരത്തോളം കിറ്റുകളാണ് കൃഷിഭവനിൽ നിന്ന് പഞ്ചായത്തിനു നൽകിയത്.
ഗുണഭോക്താക്കളോട് ഇതിനായി അപേക്ഷയും വാങ്ങിയിരുന്നു. 76 കിറ്റു വീതമാണ് ഓരോ വാർഡിലും നൽകിയത്. 13ാം വാർഡിൽ 56 കിറ്റുകളേ നൽകിയുള്ളു. വിവിധ വാർഡുകളിൽ അനർഹ രായവർക്ക് വാർഡ് അംഗങ്ങൾ സ്വാധിനമുപയോഗിച്ച് കിറ്റുകൾ നൽകിയെന്ന് പരാതിയുണ്ട്.