പത്തനംതിട്ട : കൊവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ റമ്പുട്ടാൻ കർഷകർ ഇനി പേടിക്കണ്ട.. റംമ്പൂട്ടാൽ സംഭരണത്തിന് ഹോർട്ടികോർപ്പുണ്ട്.
രാജു എബ്രഹാം എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി വി.എസ് സുനിൽകുമാറാണ് റമ്പുട്ടാൻ സംഭരണത്തിന് ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തിയത്.
ജില്ലയിൽ 1.5 ലക്ഷത്തോളം റംമ്പൂട്ടാൻ കർഷകരുണ്ട്. ഏറെ വിപണിമൂല്യം ഉണ്ടായിരുന്ന പഴവർഗമായിരുന്നു റമ്പൂട്ടാൻ. കായ്ച്ചു കഴിഞ്ഞാൽ തമിഴ്‌നാട്ടിലെയും മറ്റും മൊത്തക്കച്ചവടക്കാരാണ് ഇവ വാങ്ങുന്നത്. ഇവർ വില പറഞ്ഞുറപ്പിച്ച ശേഷം വലയിട്ട് സംരക്ഷിക്കും. പഴമാകുമ്പോൾ പറിച്ചുകൊണ്ടുപോകും. എന്നാൽ, ഇത്തവണ കൊവിഡ് കാരണം ഇവർ എത്തിയില്ല.
-----------
സംഭരണം ഇങ്ങനെ
ഹോർട്ടികോർപ്പിന്റെ ജില്ലാ ഗോഡൗണുകൾ കേന്ദ്രീകരിച്ചാണ് സംഭരണം. പത്തനംതിട്ടയിൽ അടൂരിലെ ജില്ല ഗോഡൗണിൽ ഫലം നേരിട്ടെത്തിക്കാം. ഇതിന് ബുദ്ധിമുട്ടുള്ളവർ മുൻകൂട്ടി അറിയിച്ചാൽ അധികൃതർ തോട്ടങ്ങളിലെത്തി ശേഖരിക്കും.
കൂടുതൽ വിവരങ്ങൾക്ക് -. ഓഫീസ് 0473 4238191, എം.സജിനി (ജില്ലാ മാനേജർ, ഹോർട്ടികോർപ്പ്) 9048998558.