25-mahila-morca
മഹിളാ മോർച്ച പ്രതിഷേധിച്ചു

ചെങ്ങന്നൂർ: ചൈനയുടെ അതിക്രമത്തിലും സി.പി.എം , കോൺഗ്രസ് നയങ്ങളിലും പ്രതിഷേധിച്ച് മഹിളാ മോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കലാരമേശ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുഷമ ശ്രീകുമാർ അദ്ധ്യക്ഷനായി. ബിജെപി
നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി.
മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പത്മകുമാർ, വിജയശ്രീ, വിജയശ്രീ, പ്രമീള ബൈജു എന്നിവർ നേതൃത്വം നൽകി.