ചെങ്ങന്നൂർ : കേരളാ ടെക്സ്റ്റെൽ കോർപ്പറേഷന്റെ കീഴിലുള്ള മുളക്കുഴകോട്ട പ്രഭുറാം മിൽസിൽ കൃഷിക്ക് തുടക്കമായി.കേരളാ സർക്കാരിന്റെ സുഭിക്ഷകേരളാ കാർഷിക വികസന പദ്ധതിയിൽ ഹരിതകേരളാ മിഷൻ, മുളക്കുഴ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ വെൺമണികേന്ദ്രമായി പ്രവർത്തിക്കുന്ന വെൺമണി സ്‌പോർട്‌സ് എൻവിയോൺമെന്റ് ആൻഡ് ചാരിറ്റി ( വെൻസെക് ) എന്ന സംഘടനയാണ് ഇവിടെ കൃഷിക്കു നേതൃത്വം നൽകുന്നത്. വാഴക്കൃഷിയുടെ ഉദ്ഘാടനം സജി ചെറിയാൻ എം. എൽ.എയും,പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വെൻസെക് ചെയർമാൻകോശി,സാമുവേലും നിർവഹിച്ചു.ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരളാ ടെക്സ്റ്റൽ കോർപ്പറേഷൻ ചെയർമാൻ സി.ആർ വത്സലൻ അദ്ധ്യക്ഷത വഹിച്ചു.ചെങ്ങന്നൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിതാ,മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ,കേരളാ ഹരിത മിഷൻ ആലപ്പുഴ ജില്ലാ കോർഡിനേറ്റർ കെ.എസ് രാജേഷ് ,മുളക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വേണു മുളക്കുഴ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗീതാ എസ് ,മുളക്കുഴ കൃഷി ഓഫീസർ ആര്യാ നാഥ്,വെൻസെക് അഡ്മിനിസ്‌ട്രേറ്റർ ജിബു ടി.ജോൺ,പ്രഭുറാം മിൽസ് മാനേജിംഗ് ഡയറക്ടർ എ.കെ സാബു,ഷിഫ്റ്റ് ഇൻ ചാർജ്ജ് സുജിനാ എസ് , തുടങ്ങിയവർ സംസാരിച്ചു.വെൻസെക് നടപ്പിലാക്കുന്ന തരിശുരഹിത ഗ്രാമം പദ്ധതിയിൽപ്പെടുത്തി പാട്ടത്തിനു പുറമേ ഗവൺമെന്റ് സബ്‌സിഡികളുടെ 25 ശതമാനവും ലാഭവിഹിതത്തിന്റെ 25 ശതമാനവും പ്രഭുറാം മിൽസിനു നൽകിയാണ് വെൻസെക് കൃഷി ചെയ്യുന്നത്.ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്ന ഹെക്ടറിനു 35000 രൂപാ സബ്‌സിഡിയിൽ 32000 കൃഷിക്കാർക്കും 3000 രൂപാ ഭൂഉടമയ്ക്കും എന്ന നിബന്ധനയിൽ നിന്നും വൃത്യസ്തമായി സർക്കാർ സബ്‌സിഡികളുടെ 25 ശതമാനവും ലാഭവിഹിതത്തിന്റെ 25 ശതമാനവും ഭൂഉടമകൾക്ക് നൽകി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മുഴുവൻ വെൻസെക് കൃഷി ചെയ്യുവാൻ തയാറാണെന്ന് ചെയർമാൻകോശി സാമുവേൽ പറഞ്ഞു.