കുളനട: ജില്ലാ പഞ്ചായത്ത് പെൺകുട്ടികൾക്കായി നിർമ്മിച്ച ഷീ ടോയ്ലെറ്റ് പ്രസിഡന്റ് അന്നപൂർണ ദേവി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു.കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ 15ലക്ഷം രൂപ മുടക്കി മൂന്ന് ടോയ്ലെറ്റുകൾ,ഒരു ഹാൾ,ഒരു മുറി,വരാന്ത എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് നിർമ്മിച്ചത്.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി,പഞ്ചായത്തംഗം ജയചന്ദ്രൻ,പ്രിൻസിപ്പൽ ചന്ദ്രകുമാർ,ഹെഡ്മാസ്റ്റർ മുരുകേശ്, ഭാനുദേവൻ നായർ, ധർമ്മരാജപണിക്കർ, ഡോ.പ്രഭ എന്നിവർ സംസാരിച്ചു.