റാന്നി: പി.എസ്.സിയിലെ നിയമന നിരോധനത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ റാന്നിയിൽ ഉപവാസം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി ദനേശ് ബാബു, റിങ്കു ചെറിയാൻ, ടി.കെ സാജു, റെജി പുവത്തൂർ,കെ.ജയവർമ്മ, ആബിദ് ഷെഹിം, ജി.മനോജ്, വിശാഖ് വെൺപാല, എം എം പി ഹസൻ, ജിജൊ ചെറിയാൻ, ജിതിൻ നൈനാൻ, ഷിനി തങ്കപ്പൻ, ആരിഫ് ഖാൻ, ഷിന്റു, സാംജി ഇടമുറി, ജോയൽ മുക്കറണത്ത് എന്നിവർ പ്രസംഗിച്ചു.