കൂടൽ: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും കാമുകനുമെതിരെ കൂടൽ പൊലീസ് കേസെടുത്തു. ഇരുവരേയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ഇരുപതിനായിരുന്നു സംഭവം. കൂടൽ നെല്ലിമുരുപ്പ് പറപ്പാട്ട് വീട്ടിൽ ബിൻസ് (38)ന്റെ ഭാര്യ രശ്മി (30) തൃശൂർ കടങ്ങോട് എരുമപ്പെട്ടി സ്വദേശി ബിജു(33)ന്റെ കൂടെയാണ് പോയത്. ബിൻസ് ഗൾഫിലാണ്. മ്യൂസിക് ആപ്ലിക്കേഷനായ സ്മൂളിലൂടെയാണ് രശ്മിയും ബിജുവും പരിചയപ്പെട്ടത്. മൂന്നും ഏഴും വയസുള്ള രണ്ട് പെൺമക്കളെ ഉപേക്ഷിച്ചാണ് രശ്മി കാമുകനൊപ്പം പോയത്. പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ചതിന് രശ്മിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിൻസിനെതിരെ ഒളിച്ചോട്ട പ്രേരണ കുറ്റത്തിനുമാണ് കേസ്.