കൊടുമൺ : ഗ്രാമീണ മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം അവതാളത്തിലാകുന്നു. കടകളിലും ഹോട്ടലുകളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകളടക്കമുണ്ട്. ഇവ നിരോധിച്ചപ്പോൾ പകരം തുണിസഞ്ചികൾ ശീലമാക്കിയിരുന്നു. കൊവി‌ഡ് കാരണം പരിശോധന നിലച്ചപ്പോഴാണ് ഇവ മടങ്ങിവന്നത്. കടകളിൽ പ്ലാസ്റ്റിക് കവറുകൾ തൂക്കിയിട്ടിരിക്കുന്നത് കാണാം. ചെറിയ ഹോട്ടലുകൾ ഭക്ഷണം പൊതിഞ്ഞ് നൽകുന്നതും പഴയപോലെയായി. 500 മില്ലി ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, ഒറ്റത്തവണ മാത്രമുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, സ്പൂണുകൾ, സ്ട്രോ, ക്യാരി ബാഗുകൾ, തുടങ്ങിയവയ്ക്കാണ് നിരോധനം. ലംഘിച്ചാൽ ആദ്യം 10,000 രൂപയും ആവർത്തിച്ചൽ 25000 രൂപയും മൂന്നാമതും ആവർത്തിച്ചാൽ 50000 രൂപയുമാണ് പിഴ.