തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലുള്ള ബി.പി.എൽ വിഭാഗത്തിലുള്ളവർ , വിധവകൾ, വികലാംഗർ, പട്ടികജാതി, പട്ടിക വർഗക്കാർ എന്നിവരിൽ നിന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു. സ്വകാര്യ കുളം നിർമ്മാണം, പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ്, കിണർ റീചാർജ്ജിങ്, അസോള ടാങ്ക്, കിണർ നിർമ്മാണം എന്നിവയാണ് പദ്ധതികൾ. ജൂലായ് പത്തിന് മുമ്പ് അതാത് പഞ്ചായത്തുകളിൽ അപേക്ഷ നൽകണം.