പത്തനംതിട്ട : ഇന്ധന വില വർദ്ധന പിൻവലിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം, ലോക്ക് ഡൗൺ കാലത്തെ വാടക ഒഴിവാക്കണം, പ്രളയ സെസ് അവസാനിപ്പിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ കെ.എസ് അനിൽ കുമാർ,വൈസ് പ്രസിഡന്റുമാരായ ജി.മണലൂർ,ഷാജി മാത്യു,കെ.ടി തോമസ്, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് ബാബു,വനിതാ വിംഗ് പ്രസിഡന്റ് ലീനാ വിനോദ്,ബാബു പറയത്തുകാട്ടിൽ, കെ.പി തമ്പി,സാബു ചരിവുകാലായിൽ, ആലിഫ് ഖാൻ,ജിജോ പി. ജോസഫ്,ലാലു കുര്യൻ,വി.ജെ ചാക്കോ,സജി കരിമ്പനക്കൽ,സുരേഷ് ലാൽ എന്നിവർ സംസാരിച്ചു.