കോഴഞ്ചേരി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നിലപാട് അവസാപ്പിക്കുക, ആശമാരെ ആരോഗ്യ ജീവനക്കാരായി സ്ഥിരപ്പെടുത്തുക, കൊവിഡ് 19 ഡ്യൂട്ടിയിലുള്ള ആശാ വർക്കർമാർക്ക് പ്രതിമാസം 25000 രൂപ അലവൻസ് നൽകുക, 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജ് ആശവർക്കക്കും ലഭ്യമാക്കുക, അർഹരായ മുഴുവൻ ആളുകൾക്കും സൗജന്യ ടെസ്റ്റും ചികിത്സയും ഉറപ്പാക്കുക, പൊതുജനാരോഗ്യ രംഗം സ്വകാര്യ വൽക്കരിക്കുന്നത് ജി.ഡി.പിയുടെ ആറ് ശതമാനം ആരോഗ്യ രംഗത്തിന് നീക്കിവെയ്ക്കുക, ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കി എൻ.എച്ച്.എം സ്ഥിരം സംവിധാനമാക്കുക, ഈ രംഗത്ത് പണിയെടുക്കുന്നവരെയെല്ലാം സ്ഥിരപ്പെടുത്തുക. അർഹരായ മുഴുവൻ ആളുകൾക്കും 7500 രൂപയും, 10 കിലോ ധാന്യവും ലഭ്യമാക്കുക, ആശമാർക്ക് മാസ്ക് , സാനിട്ടൈസർ, ഗ്ലൗസ് എന്നിവയും ചികിത്സയും സൗജന്യമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടിയു) കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി ഹെഡ് പോസ്‌റ്റോഫീസിന് മുമ്പിൽ ധർണ നടത്തി. സി.ഐ.ടിയു കോഴഞ്ചേരി ഏരിയ പ്രസിഡന്റ് കെ.എം. ഗോപി ഉദ്ഘാടനം ചെയ്തു. വിനീത സൈമൺ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി. ഈശോ, കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ,എൻ.എച്ച്.എം.വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി..യു) ജില്ലാ കമ്മറ്റിയംഗം അനൂപ്, ചന്ദ്രിക കെ.എസ്, രമാ വിജയൻ എന്നിവർ സംസാരിച്ചു.