ചെങ്ങന്നൂർ: കർഷകതൊഴിലാളി യൂണിയൻ ചെങ്ങന്നൂർ ഏരിയകമ്മറ്റിയുടെ നേതൃത്വത്തിലുള്ള തൊഴിൽസേന സൊസൈറ്റികളുടെ പ്രവർത്തനം ആരംഭിച്ചു. ആലാ, ചെറിയനാട്, തിരുവൻവണ്ടൂർ, മുളക്കുഴ പഞ്ചായത്ത്, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി എന്നിവയാണ് പ്രവർത്തന മേഖലകൾ. കൃഷി ഏറ്റെടുത്ത് ചെയ്യുന്നതോടൊപ്പം കാർഷിക ഇതരമേഖലകളിൽ ഉൽപാദനവും തൊഴിലും വർദ്ധിപ്പിക്കുക, കാർഷിക മേഖലയിൽ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലക്ഷ്യം. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു .കർഷക തൊഴിലാളി യൂണിയൻ ഏരിയപ്രസിഡന്റ് ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി സുരേഷ്.റ്റി.കെ സ്വാഗതവും ആലാപഞ്ചായത്ത് പ്രസിഡന്റ് ശോഭ വി.കെ, വാർഡ് മെമ്പർ രമ, പഞ്ചായത്ത് മെമ്പർ റ്റി.കെ സോമൻ, മുരളീധരൻപിളള, കൃഷി ഒാഫീസർ പി.വി പ്രശാന്ത്, സി.ആർ റജി, മഹേശ്വരി പ്രസന്നൻ, മണിക്കുട്ടൻ, കവിത വിജയൻ, സനൽ രാഘവൻ, സാബു, പ്രസാദ്, എന്നിവർ പങ്കെടുത്തു.