അടൂർ : പ്രവാസികളോടുള്ള അവഗണനയിലും ഇന്ധന വില വർദ്ധനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മൈതാനിയിൽ ധർണ നടത്തി. ജില്ലാ ചെയർമാൻ വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു, നിയോജകമണ്ഡലം കൺവീനർ തോപ്പിൽ ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. തേരകത്തു മണി, വർഗീസ് പേരയിൽ, അഡ്വ.കെ പ്രതാപൻ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, അഡ്വ. ബിജു ഫിലിപ്പ്, ഡി.എൻ ത്രിദീപ്, അഡ്വ. ബിജു വർഗീസ്, ഷൈജു ഇസ്മയിൽ, പൊടിമോൻ.കെ.മാത്യു, ബിജിലി ജോസഫ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, കെ.എൻ അച്യുതൻ, വിമൽ കൈതക്കൽ, രാഹുൽ മാങ്കൂട്ടം, ആബിദ് ഷഹീം, കുഞ്ഞുഞ്ഞമ്മ ജോസഫ്, ലാലി ജോൺ, ബാബു ദിവാകരൻ, സജു മീഖായേൽ, ഷിബു ചിറക്കരോട്ട്, എം. രാജേന്ദ്രൻ നായർ, ഇ.എ ലത്തീഫ്, റെജി മാമൻ, ബി.ജോൺകുട്ടി, മണ്ണടി മോഹൻ, ജോയി മണക്കാല, നൗഷാദ് റാവുത്തർ, ഉമ്മൻ ചക്കാലയിൽ, മുല്ലൂർ സുരേഷ്, സി.ജി ജോയ് തുടങ്ങിയവർ സംസാരിച്ചു സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു