അടൂർ : വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർദ്ധന കുടുംബത്തിലെ കുട്ടികൾക്ക് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ നൽകി.പന്തളം തെക്കെക്കര പൊങ്ങലടി വള്ളിപറമ്പിൽ സുജയുടെ മകളായ സ്വപ്ന തട്ട,എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിനും വിജിത്ത് വിജയൻ 10 ക്ലാസിലും, നിതിൻ എട്ടാം ക്ലാസിലും പറപ്പെട്ടി സ്കൂളിലുമാണ് പഠിക്കുന്നത്. കർഷക തൊഴിലാളിയായ സുജയുടെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു പോകുന്നത്. ലോക്ക് ഡൗൺപ്രഖ്യാപിച്ചതു മുതൽ വരുമാനവും നിലച്ചു, ടാർപാളിൻ വലിച്ചു കെട്ടിയ ചെറിയ ഒരു മുറിയിലാണ് ഇവർ നാലു പേരും കഴിയുന്നതും.കഴിഞ്ഞ ദിവസമായിരുന്ന ഇവർക്ക് വൈദ്യുതി ലഭിച്ചത്. ബി.കെ.എം.യു. അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ എ.കുടുംബത്തിനു ടി.വി.സെറ്റ് നൽകി ഉദ്ഘാടനം ചെയ്തു.ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി ഷാജി തോമസ്,പ്രസിഡന്റ് കെ.സി.സരസൻ,എം ഐ.വൈ.എഫ് .ജില്ലാ സെക്രട്ടറി ജി.ബൈജു.,പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, പഞ്ചായത്തംഗം കൃഷ്ണകുമാർ,ലോക്കൽ കമ്മിറ്റി അംഗം വി.എം.മധു, ബി.കെ.എം.യു.വില്ലേജ് സെക്രട്ടറി ആർ.തമ്പി,ബിജു മമ്മുട്, വിജയൻ,രമണി എന്നിവർ പങ്കെടുത്തു.