അട്ടച്ചാക്കൽ :സെന്റ് ജോർജ്ജ്.വി.എച്ച്.എസ്. സ്കൂൾ മനേജ്‌മെന്റും ഗോൾഡൻ ബോയ്‌സ് ചാരിറ്റബിൾ സംഘവും ചേർന്ന് വിദ്യാർത്ഥികളുടെ ഒാൺലൈൻ പഠനത്തിന് ടി.വികൾ വിതരണം ചെയ്തു. കെ. യു ജനീഷ്‌കുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.പി.വൈ ജസൻ, പി.റ്റി.എ പ്രസിഡന്റ് സി.കെ.വിദ്യാധരൻ , ഗോൾഡൻ ബോയ്സ് പ്രസിഡന്റ് റോബിൻ കാരാവള്ളിൽ, അനൂപ്.സി.മോഹൻ, സിജോ ജോസഫ് എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ എലിസബേത്ത് ജോർജ്ജ്.കെ.എസ് .ബിനു എന്നിവർ നേതൃത്വം നൽകി.