മല്ലപ്പള്ളി:പൊലീസ് സംഘടനയുടെയും കീഴ് വായ്പൂര് പൊലീസിന്റയും നേതൃത്വത്തിൽ നിർദ്ധനരായ രണ്ടു കുട്ടികൾക്കും,മാരിക്കൽ 13-ാം അങ്കണവാടിയിലുമായി മൂന്ന് ടെലിവിഷനുകൾ വിതരണം ചെയ്തു. മാരിക്കൻ അങ്കണവാടിയിലെ നിർദ്ധരരായ കുട്ടികൾക്കാണ് ഇത് പ്രയോജനം ചെയ്യുക.പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്നും നീക്കിവച്ച തുക ഉപയോഗിച്ച് വാങ്ങിയ ടിവികളാണ് വിതരണം ചെയ്തത്.തിരുവല്ല ഡി.വൈ.എസ്പി. ടി.രാജപ്പനാണ് ടി.വികൾ വിതരണം ചെയ്തത്.ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു,മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ റെജി സാമുവേൽ കീഴ് വായ്പൂര് ഇൻസ്‌പെക്ടർ സഞ്ജയ് സി.ടി,എസ്.ഐ കവിരാജൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ അൻസിം.പി.എച്ച്, പഞ്ചായത്ത് അംഗം ഷീബ,കെ..കെ സുകുമാരൻ,അജി കല്ലുപുര എന്നിവർ സംസാരിച്ചു. അങ്കണവാടിയിൽ കൂടാതെ ആനിക്കാട് പുളിക്കാമലയിലും,മല്ലപ്പള്ളി മുള്ളൻകുഴിയിലുമാണ് ടി.വികൾ വിതരണം ചെയ്തത്. ടി.വികൾ വിതരണം ചെയ്ത സ്ഥലങ്ങളിൽ സൗജന്യ കേബിൾ കണക്ഷനുമുള്ള ക്രമീകരണങ്ങളും പൊലീസ് ഏർപ്പാടാക്കി.