ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിൽ ജില്ലാ കളകട്‌റുടെ പൊതുജന പരാതി പരിഹാര അദാലത്ത് വീഡിയോ കോൺഫറൻസിലൂടെ ജൂലായ് നാലിന് നടക്കും. എൽ.ആർ.എം കേസുകൾ, സർവ്വെ,ഭൂമിയുടെ തരമാറ്റം/പരിവർത്തനം, റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷ എന്നിവയൊഴികെ എല്ലാ പരാതികളും അപേക്ഷകളും ജൂലായ് ഒന്നുവരെ ചെങ്ങന്നൂർ താലൂക്കിലെ അക്ഷയ സെന്റർ വഴി നൽകാം