service
പന്നിവിഴ സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ അടൂർ നഗരസഭയിലെ ഒൻപതാംവാർഡിലെ അംഗനവാടിക്ക് നൽകിയ ടി. വി സെറ്റിന്റെ വിതരണോദ്ഘാടനം സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി ജയൻ നിർവ്വഹിക്കുന്നു.

അടൂർ : സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുക എന്ന സഹകരണവകുപ്പിന്റെ നിർദ്ദേശപ്രകാരം പന്നിവിഴ സർവീസ് സഹകരണ ബാങ്ക് നഗരസഭയിലെ മൂന്ന് അങ്കണവാടികൾക്ക് ടി.വിയും ചാനൽ ലഭ്യമാക്കുന്നതിനായി ഡിഷും ലഭ്യമാക്കി.ഒൻപതാംവാർഡിലെ അങ്കണവാടിക്ക് ടി.വി കൈമാറിയതിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയനും നാലാം വാഡിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും ഏഴാം വാർഡിൽ ബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബുവും ടി.വി സെറ്റുകൾ കൈമാറി.വിവിധ ചടങ്ങുകളിൽ ബാങ്ക് സെക്രട്ടറി എം.ജെ.ബാബു,നഗരസഭാ വൈസ് ചെയർമാൻ ജി.പ്രസാദ്,കൗൺസിലർമാരായ എൻ.ഡി.രാധാകൃഷ്ണൻ,രാജി ചെറിയാൻ,ആർ. സനൽ കുമാർ,ബാങ്ക് ഭരണസമിതിയംഗങ്ങളായ കെ.ജി.വാസുദേവൻ, സേതുകുമാരൻ നായർ,ഷാരാ ലാൽജി,കനകലത,ഹരിചന്ദ്രൻ, ജനാർദ്ദനകുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.