26-cpm-cgnr
സിപിഐ എം നേതൃത്വത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സമരം സംസ്ഥാന കമ്മറ്റിയംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ഇന്ധനവില വർദ്ധനവിനെതിരെ സി.പി. എം നേതൃത്വത്തിൽ ചെങ്ങന്നൂർ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. ടൗൺ ഈസ്റ്റ്, വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന യോഗം സംസ്ഥാന കമ്മറ്റിയംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.കെ..മനോജ് അദ്ധ്യക്ഷനായി. ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം എച്ച് റഷീദ്, വി.വി അജയൻ, യു.സുഭാഷ് എന്നിവർ സംസാരിച്ചു. മുളക്കുഴ നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പിരളശേരി ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ന

ടന്ന ധർണ എൻ.എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി മുരളീധരൻ ആശാരി അദ്ധ്യക്ഷനായി. മുളക്കുഴ സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാരയ്ക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ പി.എസ് മോനായി ഉദ്ഘാടനം ചെയ്തു. കെ.എസ്
ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. വെണ്മണി അംബീരത്ത്മുക്ക് പോസ്റ്റ് ഓഫീസിനു മുന്നിൽ പി.ആർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.വി ശിവദാസൻ അദ്ധ്യക്ഷനായി.
വെണ്മണി പോസ്റ്റ് ഓഫീസിനു മുന്നിൽ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ഡി രാജൻ അദ്ധ്യക്ഷനായി. ചെറിയനാട് കൊല്ലകടവ് ജംഗ്ഷനിൽ ഷീദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.എം ബഷീർ അദ്ധ്യക്ഷനായി. കല്ലിശേരി ജംഗ്ഷനിൽ കെ.എസ് ഷിജു ഉദ്ഘാടനം ചെയ്തു. വി.എം ജയിംസ് അദ്ധ്യക്ഷനായി.