പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 13 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 263 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഒൻപതു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 88 ആണ്. നിലവിൽ പത്തനംതിട്ട ജില്ലയിൽ 174 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 169 പേർ ജില്ലയിലും, അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിൽ നിന്നുമുളള ഓരോ രോഗികൾ പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1) 13ന് കുവൈറ്റിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയായ 39 വയസുകാരൻ.
2) 11ന് കുവൈറ്റിൽ നിന്ന് എത്തിയ കടമ്പനാട് നോർത്ത് സ്വദേശിയായ 41 വയസുകാരൻ.
3) 15ന് ഡൽഹിയിൽ നിന്ന് എത്തിയ പറന്തൽ സ്വദേശിയായ 51 വയസുകാരൻ.
4) 15ന് കുവൈറ്റിൽ നിന്ന് എത്തിയ കോന്നി, പയ്യനാമൺ സ്വദേശിയായ 40 വയസുകാരൻ.
5) 15ന് ഡൽഹിയിൽ നിന്ന് എത്തിയ തോട്ടപ്പുഴശേരി, മാരാമൺ സ്വദേശിനിയായ 30 വയസുകാരി.
6) 21ന് സൗദിയിൽ നിന്ന് എത്തിയ ഇരവിപേരൂർ സ്വദേശിയായ 59 വയസുകാരൻ.
7) ഒൻപതിന് ഡൽഹിയിൽ നിന്ന് എത്തിയ വെച്ചൂച്ചിറ സ്വദേശിനിയായ 41 വയസുകാരി.
8) 23 ന് കുവൈറ്റിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശിയായ 34 വയസുകാരൻ.
9) 12 ന് കുവൈറ്റിൽ നിന്ന് എത്തിയ അരുവാപ്പുലം, കല്ലേലിതോട്ടം സ്വദേശിയായ 46 വയസുകാരൻ.
10) 13ന് കുവൈറ്റിൽ നിന്ന് എത്തിയ സീതത്തോട് സ്വദേശിയായ 28 വയസുകാരൻ.
11)19 ന് റിയാദിൽ നിന്ന് എത്തിയ ഉതിമൂട് സ്വദേശിയായ 55 വയസുകാരൻ.
12) 12ന് കുവൈറ്റിൽ നിന്ന് എത്തിയ പായിപ്പാട് സ്വദേശിയായ 57 വയസുകാരൻ.
13) 12 ന് ഹരിയാനയിൽ നിന്ന് എത്തിയ പെരുമ്പട്ടി സ്വദേശിനിയായ 25 വയസുകാരി.