തിരുവല്ല: മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതിയാഘോഷം നാളെ രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ ലളിതമായി ചടങ്ങുകൾ നടക്കും. കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ, ഡോ.ഗീവർഗീസ്‌ മാർ തിയഡോഷ്യസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ് തോമസ് കെ.ഉമ്മൻ, ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ്, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പിജെ.കുര്യൻ, ഡോ. ഉഷാ ടൈറ്റസ്, അക്കീരമൺ കാളിദാസ ഭട്ടതിരി, സലിം സഖാഫി മൗലവി, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് എന്നിവർ പ്രസംഗിക്കും. വൈദിക ട്രസ്റ്റി റവ.തോമസ് കെ.അലക്‌സാണ്ടർ, അത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് എന്നിവർ മംഗളപത്രം സമർപ്പിക്കും. രാവിലെ എട്ടിന് പുലത്തീൻ ചാപ്പലിൽ സ്തോത്ര ശ്രുശൂഷയും കുർബാനയും നടക്കും.