തിരുവല്ല: പ്രവാസി മലയാളികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന സായാഹ്ന ധർണ നടത്തി.ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്‌തു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്ന ധർണയിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഉമ്മൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം പുതുശേരി,ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, ചെറിയാൻ പോളച്ചിറയ്ക്കൽ,വറുഗീസ് മാമ്മൻ, അഡ്വ.സതീഷ് ചാത്തങ്കരി, അഡ്വ.രാജേഷ് ചാത്തങ്കരി, ഡോ.സജി ചാക്കോ, മധുസൂദനൻ പിള്ള,പി.എ.അൻസാരി,മുളവന രാധാകൃഷ്ണൻ,സാം ഈപ്പൻ, ആർ.ജയകുമാർ, ലാലു തോമസ്, പെരിങ്ങര രാധാകൃഷ്ണൻ, പ്രസാദ് ജോർജ്ജ്, ഏബ്രഹാം കുന്നുകണ്ടത്തിൽ, കോശി പി.സഖറിയ, എം.ആർ.ശശിധരൻ പിള്ള, വി.ആർ.രാജേഷ്, സണ്ണി തോമസ്, ക്രിസ്റ്റഫർ ഫിലിപ്പ്, തോമസ്.പി.വറുഗീസ്, സോമൻ താമരച്ചാലിൽ, ക്രിസ്റ്റഫർ ഫിലിപ്പ്, കെ.ജെ. മാത്യു,സജി.എം.മാത്യു, അജിമോൻ കയ്യാലേത്ത്,രാജൻ തോമസ്, ബിജു ലങ്കാ ഗിരി,ഷാജി പറയത്തു കാട്ടിൽ എന്നിവർ സംസാരിച്ചു.