മല്ലപ്പള്ളി : മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കേരള അഗ്രികൾച്ചർ ഫാം ചെങ്ങന്നൂർ എന്ന പേരിൽ തെങ്ങ്, ഫലവൃക്ഷ തൈകൾ എന്നിവ വിൽപ്പനക്കായി വീടുകളിലെത്തി ഗവൺമെന്റ് ഫാം എന്ന വ്യാജേന ഓർഡർ എടുക്കുകയും തെങ്ങ് ഫലവൃക്ഷ തൈകൾ എത്തിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ കൃഷി വകുപ്പിനോ കൃഷിഭവനോ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും കൃഷിഭവനിലെ ഒരു ജീവനക്കാരും വീടുവീടാന്തരം കയറി തൈകൾ വിൽപ്പന നടത്തുന്നില്ലെന്ന് കൃഷി ഓഫീസർ ജോസഫ് ജോർജ് അറിയിച്ചു.