മല്ലപ്പള്ളി- പെട്രോളിയം വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ സി.പി.എം നേതൃത്വത്തിൽ ധർണ നടത്തി. മുക്കൂർ ജംഗ്ഷനിൽ നടന്ന ധർണ അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുന്നന്താനം ബി.എസ്.എൻ.എല്ലിന് മുമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണക്കുറുപ്പും പാലയ്ക്കൽത്തകിടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിനും ആഞ്ഞിലിത്താനത്ത് പ്രൊഫ. എം.കെ മധുസൂദനൻ നായരും, മാന്താനത്ത് എ.ടി. സുരേഷ് കുമാറും ഉദ്ഘാടനം ചെയ്തു.