അടൂർ : പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.അടൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ.എസ് മനോജ്,പി.രവീന്ദ്രൻ,കെ.ജി വാസുദേവൻ എന്നിവർ സംസാരിച്ചു.പഴകുളം പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ഏരിയ കമ്മിറ്റി അംഗം അഡ്വ.കെ.ബി രാജശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.ആർ.സോമനാഥൻപിള്ള അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എസ് രാജീവ് സ്വാഗതം പറഞ്ഞു.പെരിങ്ങനാട് പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ഏരിയ കമ്മിറ്റിയംഗം എ.ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.തെങ്ങമം പ്രകാശ് അദ്ധ്യക്ഷനായി.അഡ്വ.ഡി ഉദയൻ സ്വാഗതം പറഞ്ഞു.പറക്കോട് പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ഏരിയ കമ്മിറ്റി അംഗം ദിവ്യാറെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വി.വേണു അദ്ധ്യക്ഷനായി.പറക്കോട് കണ്ണംങ്കോട് റിലയൻസ് പമ്പിന് മുന്നിൽ നടന്ന സമരം ഏരിയ കമ്മിറ്റി അംഗം ടി.മധു ഉദ്ഘാടനം ചെയ്തു.താജുദീൻ അദ്ധ്യക്ഷനായി.ഏറത്ത് വടക്കടത്തുകാവ് പോസ്റ്റോഫീസ് പടിക്കൽ നടന്ന സമരം ഏരിയ കമ്മിറ്റി അംഗം റോഷൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.കെ.പ്രസന്നൻ അദ്ധ്യക്ഷനായി.കിളിവയൽ ടെലിഫോൺ എക്‌സേഞ്ചിന് മുന്നിൽ നടന്ന സമരം പി.കെ എസ്.ജില്ലാ സെക്രട്ടറി കെ.കുമാരൻ ഉദ്ഘാടനം ചെയ്തു.ഡി ജയകുമാർ അദ്ധ്യക്ഷനായി.കെ.കേശവൻ സ്വാഗതം പറഞ്ഞു.