കോഴഞ്ചേരി: കൊവിഡ് ബാധിച്ച് കോഴഞ്ചേരി പാറോലിൽ മാത്യു ഫിലിപ്പ് (സണ്ണി 70) ഒമാനിൽ മരിച്ചു. രോഗബാധയെത്തുടർന്ന് കഴിഞ്ഞ രണ്ടിന് റുവിയിലുള്ള കിംസ് ആശുപത്രിയിലും പിന്നീട് റോയൽ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖവുമുണ്ടായിരുന്നു. 48 വർഷമായി ഒമാനിലുള്ള മാത്യു ഫിലിപ്പ് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.
ഭാര്യ: ബീന. മക്കൾ: സീബു, സീന, സിൻസി. സംസ്‌കാരം ഒമാനിൽ നടക്കും.