ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കൊച്ചുപുരയ്ക്കൽ തമ്പി (78)യെ മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ജോമോനെതിരെ പൊലീസ് കേസെടുത്തു. അയൽവാസിയായ ജോമോൻ തമ്പിയുടെ വീട്ടുമുറ്റത്ത് തന്റെ വളർത്തുനായയെക്കൊണ്ട് മലമൂത്ര വിസർജ്ജനം നടത്തിയത് തമ്പി ചോദ്യം ചെയ്തിരുന്നു. അതിന്റെ വിരോധത്തിലാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. തമ്പിയുടെ ഭാര്യയ്ക്കും മർദ്ദനമേറ്റു. ഇവരെ ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.